ബാലികയെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ പിടിയിൽ
കൊല്ലം: മതപഠനത്തിനെത്തിയ ബാലികയെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ പിടിയിൽ. മൈലാപ്പൂർ മുസ്ലീം ജമാഅത്ത് പള്ളിയിലെ മോദീനും മൈലാപ്പൂർ ജംഗ്ഷനിലുള്ള മദ്രസയിലെ അദ്ധ്യാപകനുമായ തഴുത്തല മൈലാപ്പൂർ പുന്നലവിള വീട്ടിൽ അക്ബർഷായാണ് (48) പിടിയിലായത്. 2017ൽ യു.കെ.ജി പഠന കാലം മുതൽ മദ്രസ കെട്ടിടത്തിലെ ഒന്നാം നിലയിലുള്ള ക്ലാസ് മുറിയിൽ വച്ച് ലൈംഗികാതിക്രമം തുടരുകയായിരുന്നു. 2021 നവംബർ 21നു നടന്ന അതിക്രമം പെൺകുട്ടി മാതാവിനോട് പറയുകയും പിറ്റേദിവസം അവർ കൊട്ടിയം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം അറസ്റ്റുണ്ടായത്.
ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ നിർദ്ദേശാനുസരണം കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്യാമകുമാരി, അഷ്ടമൻ എ.എസ്.ഐ സുനിൽ എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.