വിദേശത്ത് നിന്നെത്തുന്നവർക്ക് കൂടുതൽ ഇളവുകൾ; രോഗലക്ഷണം ഉളളവർക്ക് മാത്രം ക്വാറന്റീൻ
തിരുവനന്തപുരം: വിദേശത്ത് നിന്നും നാട്ടിൽ തിരിച്ചെത്തുന്നവർക്കും അന്താരാഷ്ട്ര യാത്രികർക്കും ഇനിമുതൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതിയെന്ന് കൊവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. രോഗലക്ഷണം ഉള്ളവർ മാത്രം ക്വാറന്റീനിൽ പോയാൽ മതിയെന്നും യോഗത്തിൽ പറഞ്ഞു.
വിദേശയാത്ര കഴിഞ്ഞെത്തിയതിന്റെ എട്ടാം ദിവസം ആർ ടി പി സി ആർ പരിശോധന നടത്തണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യ വിദഗ്ദ്ധ സമിതിയുടെ നിർദേശവും യോഗം അംഗീകരിച്ചു. വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കരുതെന്നും പ്രവാസികൾക്ക് താങ്ങാൻ കഴിയുന്ന നിരക്കേ ഈടാക്കാൻ പാടുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പിന് അദ്ദേഹം നിർദേശം നൽകി.