Fincat

തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു


മലപ്പുറം: മലപ്പുറം കരിങ്കല്ലത്താണി തൂതപ്പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ പത്താംക്ലാസുകാരൻ പുഴയിൽ മുങ്ങിമരിച്ചു. കൂരിക്കാടൻ മുറത്തിന്റെയും നൗഫിറയുടേയും മകൻ നജാഹ് (15) ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെ തൂത തെക്കേപ്പുറം പള്ളിക്കു സമീപത്തെ കടവിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ നജാഹ് ഒഴുക്കിൽ പെടുകയായിരുന്നു.

1 st paragraph

ആദ്യം തൂതയിലെ ക്ലിനിക്കിലും പിന്നീട് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് നജാഹ്. നാജിഹ്,നജീഹ് എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം കരിങ്കലത്താണി പൊതിയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.