Fincat

എസ്എഫ്‌ഐ നേതാവ് കഞ്ചാവുമായി പിടിയിൽ

വെള്ളറട: രണ്ട് കിലോ കഞ്ചാവുമായി എസ്.എഫ്.ഐ നേതാവ് പിടിയിൽ. എസ്.എഫ്.ഐ വെള്ളറട ഏരിയാ കമ്മറ്റി അംഗം രാഹുൽ ഭവനിൽ രാഹുൽ കൃഷ്ണ(20), വാഴിച്ചൽവീണ ഭവനിൽ വിനു (40) എന്നിവരാണ് അമ്പൂരിയിൽ അറസ്റ്റിലായത്. അമ്പൂരി ഗ്രാമപഞ്ചായത്ത് കണ്ടംതിട്ട വാർഡ് മെമ്പർ ജയന്റെ വീട് അക്രമണ കേസിലെ പ്രതി കൂടിയാണ് രാഹുൽ കൃഷ്ണ.

1 st paragraph

അമ്പൂരി പഞ്ചായത്ത് ഓഫിസിന് സമീപത്തുനിന്നാണ് കെ.എൽ 74 ബി .16 84 രജിസ്ട്രേഷൻ നമ്പറിലുള്ള പൾസർ ബൈക്കിൽ 2.13 9 കിലോഗ്രാം കഞ്ചാവുമായി ഇരുവരും അറസ്റ്റിലായത്. ആര്യനാട് റേഞ്ച് ഇൻസ്പെക്ടർ ആദർശും സംഘവുമാണ് ഇവരെ പിടികൂടിയത്.

2nd paragraph

മലയോര മേഖലയിൽ വിതരണം ചെയ്യാനായി എത്തിച്ചതാണ് കഞ്ചാവെന്നാണ് വിവരം. ഇവരുടെ പിന്നിൽ വലിയ ശൃംഖല പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.

കഞ്ചാവ് കച്ചവടത്തിനൊപ്പം സംഘം ഗുണ്ടാപ്രവർത്തനങ്ങളും നടത്തുന്നതായി നാട്ടുകാർ പറയുന്നു. മലരയോര പഞ്ചായത്തുകളായ അമ്പൂരി, വെള്ളറട, ആര്യൻകോട്, കള്ളിക്കാട്, പാറശ്ശാല, കുന്നത്ത്കാൽ, ഒറ്റശേഖരമംഗലം എന്നിവിടങ്ങളിൽ ലഹരി മാഫിയ സജീവമാണ്.

ആര്യനാട് റെയിഞ്ച് ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസർമാരായ ജി.വി. ശ്രീകുമാർ, എ ശ്രീകുമാർ, സൂരജ്, ബ്ലെസ്സൺ സത്യൻ, സുമിത,കാട്ടാക്കട റേഞ്ചിലെ സിവിൽ എക്സൈസ് ഓഫിസർമാരായ രജിത്ത്, ശങ്കർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മജിസ്ട്രേട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാഡ് ചെയ്തു.