അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു
തൃശൂർ: അതിരപ്പിള്ളിയിൽ അഞ്ചു വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ ബാലികയെയാണ് ആന ചവിട്ടിക്കൊലപ്പെടുത്തിയത്. മാള പുത്തൻചിറ സ്വദേശിനി ആഗ്‌നിമിയ ആണ് മരിച്ചത്. അതിരപ്പിള്ളി കണ്ണൻകുഴിയിൽ സന്ധ്യയ്ക്കായിരുന്നു സംഭവം.

കുട്ടിയുടെ അച്ഛൻ പുത്തൻചിറ കച്ചട്ടിൽ നിഖിലിനും കുട്ടിയുടെ അമ്മയുടെ അച്ഛൻ ജയനും പരിക്കേറ്റു. നിഖിലിന് 36 വയസും ജയന് 50 വയസുമാണ് പ്രായം. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്തശിയുടെ മരണാനന്തര ചടങ്ങിന് വേണ്ടിയാണ് ഇവർ അതിരപ്പള്ളിയിൽ എത്തിയത്.