Fincat

കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദ്വീപു മരിച്ചു

തിരുവനന്തപുരം: തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാത്തലവന്‍ മെന്റല്‍ ദീപു (37) മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. തിരുവനന്തപുരം ചന്തവിളയില്‍ മദ്യപാനത്തിനിടയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു ദീപുവിന് പരിക്കേറ്റത്. കുപ്പി കൊണ്ടും കല്ല് കൊണ്ടും തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയിലെടുത്തവരെല്ലാം നിരവധി കേസുകളില്‍ പ്രതികളാണ്.

1 st paragraph

വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ ദീപുവിന്റെ തലയ്ക്ക് കുപ്പി കൊണ്ട് തലയ്ക്ക് അടിയേല്‍ക്കുകയും കല്ല് കൊണ്ട് തലയിലും നെഞ്ചിലും ഇടിയേല്‍ക്കുകയും ചെയ്തു.അരമണിക്കൂറിലേറെ റോഡരികില്‍ ചോരവാര്‍ന്ന് കിടന്ന ദീപുവിനെ പൊലീസ് ആണ് ആശുപത്രിയിലെത്തിച്ചത്.

2nd paragraph

കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ദീപു. കഴക്കൂട്ടത്ത് പച്ചക്കറികടയില്‍ കയറി ജീവനക്കാരനെ വെട്ടിക്കൊന്ന കേസിലും 2020 സെപ്റ്റംബറില്‍ സംഘാഗമായ ശരത്‌ലാലിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും പ്രതിയാണിയാള്‍.