കോവിഡിന്റെ മനഃശാസ്ത്ര സ്വാധീനം: കാലിക്കറ്റിൽ സെമിനാര്‍ തുടങ്ങി

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ മനഃശാസ്ത്ര പഠനവിഭാഗം ‘സൈക്കോവ്’ എന്ന പേരില്‍ നടത്തുന്ന സെമിനാറിന് തുടക്കമായി. കോവിഡ് മഹാമാരി വിവിധ മേഖലകളില്‍ ഉണ്ടാക്കിയ മനഃശാസ്ത്രപരമായ സ്വാധീനം എന്ന വിഷയത്തില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിലെ മാനസികാരോഗ്യം വിഷയമാക്കി ചര്‍ച്ചകളും വിശകലനങ്ങളുമാണ് നടക്കുന്നത്. ചടങ്ങില്‍ ഡോ. കെ. മണികണ്ഠന്‍ അധ്യക്ഷനായി.

കാലിക്കറ്റ് സര്‍വകലാശാലാ മനഃശാസ്ത്ര പഠനവിഭാഗം സംഘടിപ്പിച്ച സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു 

മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പ്രൊഫ. പി.കെ. ഷാജഹാന്‍ മുഖ്യപ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. എം. മനോഹരന്‍, കെ.കെ. ഹനീഫ, ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. പി.എ. ബേബി ഷാരി, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഡോ. രജനി രാമചന്ദ്രന്‍, ഡോ. എം. ലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. 11-ന് വൈകീട്ട് മൂന്നരക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. എ. ഉമേഷ് മുഖ്യാതിഥിയാകും.