Fincat

താനാളൂരിലെ റെയിൽവെ സംരക്ഷണ മതിൽ നിർമ്മാണം: ഫൂട്ട് ഓവർബ്രിഡ്‌ജ്‌ സ്ഥാപിക്കണമെന്ന് പ്രമേയം

താനാളൂർ: പഞ്ചായത്തിലൂടെ ഷൊർണ്ണൂർ – മംഗലാപുരം റെയിൽവേ പാത കടന്നുപോകുന്ന വലിയപാടം മുതൽ കമ്പനിപ്പടി വരെ റെയിലിന്റെ കിഴക്കുഭാഗത്ത് മതിൽ നിർമിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികളായ ജനങ്ങൾകായി ഫുട്‌ ഓവർബ്രിഡ്‌ജ്‌ സഥാപിക്കണമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത്‌ 10/2/2022 നു ചേരുന്ന ഭരണ സമിതി യോഗത്തിൽ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

1 st paragraph

മറ്റു സംസ്ഥാനങ്ങളെ പോലെയല്ല, കേരളത്തിൽ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് റെയിൽവേ കടന്നു പോകുന്നത് എന്ന യാഥാർത്ഥ്യം റെയിൽവേ ബോർഡിന്റെ ശ്രദ്ധയിൽ പെടുത്തണം.

2nd paragraph

കേരളത്തിലെ ട്രെയിനുകൾ സിഗ്നലുകൾ പരിഷ്കരിച്ച് ഹെെസ്പീഡ് ട്രെയിനുകളാകുന്ന പുതിയ കാലഘട്ടത്തിൽ ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന കൊടുത്തു കൊണ്ടു പഞ്ചായത്ത് നിശ്ചയിക്കുന്ന ഓരോ 500 മീറ്ററിലോ യുക്തമായ സ്ഥലത്തോ കാൽനട യാത്രകർക്ക് റെയിൽ ക്രോസ് ചെയ്തു കടക്കുന്നതിനുളള സൗകര്യപ്പെടുത്തുന്നതിനു ഓവർ ബ്രിഡ്ജ്‌ സ്‌ഥാപിക്കണമെന്നും ആവശ്യപ്പെടുന്നു.

ഈ ആവശ്യങ്ങൾ ഉന്നയിച്ച്‌ കേന്ദ്ര ,സംസ്ഥാന സർക്കാരുകൾക്കും റെയിൽവെ ഉന്നത ഉദ്യോഗസ്‌ഥർക്കും ഈ പ്രമേയം അനന്തര നടപടികൾക്കായി അയച്ച്‌ കൊടുക്കണമെന്നും ആവശ്യപ്പെടുന്നു.

അവതാരകൻ : വി.കെ.എം. ഷാഫി
പിന്താങ്ങുന്നത്‌: മൂർക്കത്ത്‌ ഹംസ മാസ്‌റ്റർ