ജില്ലയില്‍ 1234 പേര്‍ക്ക് കോവിഡ്



മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 10) 1234 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും. ഉറവിടം അറിയാത്ത 34 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 47 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 3068 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

62,27,877 ഡോസ് വാക്‌സിന്‍ നല്‍കി

ജില്ലയില്‍ 62,27,877 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു.ഇതില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ള 34,08,836 പേര്‍ക്ക് ഒന്നാം ഡോസും 27,77,342പേര്‍ക്ക് രണ്ടാം ഡോസും 41,699 പേര്‍ക്ക് കരുതല്‍ഡോസ് വാക്സിനുമാണ് നല്‍കിയത്.