Fincat

എം.വി ജയരാജന് വാഹനാപകടത്തിൽ പരുക്ക്

തലശേരി: സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്‌ച്ച വൈകുന്നേരമാണ് അപകടം. അഞ്ചരക്കണ്ടി- തലശേരി റൂട്ടിലെ മമ്പറം പവർലൂം മെട്ടയിൽ വച്ചാണ് അപകടമുണ്ടായത്. എം.വി ജയരാജൻ സഞ്ചരിച്ച സി.പി. എംകണ്ണൂർ ജില്ലാകമ്മിറ്റിയുടെ ഇന്നോവകാർ മറ്റൊരു സിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

1 st paragraph

ഇന്നോവയുടെ പുറകുവശത്തിരുന്ന ജയരാജന് കാൽമുട്ടിനാണ് പരുക്കേറ്റത്. ജയരാജന്റെ കാറുമായി കൂട്ടിയിടിച്ച സിഫ്റ്റ് കാറിലെ യാത്രാക്കാരിൽ ഒരുകുട്ടിക്ക് പരുക്കേറ്റു. പരുക്കേറ്റ എം.വി ജയരാജനെയും മറ്റു യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2nd paragraph

രണ്ടാം വട്ടംകോവിഡ് ബാധിതനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന എം.വി ജയരാജൻ കഴിഞ്ഞ ദിവസമാണ് വീണ്ടും പൊതുപ്രവർത്തനരംഗത്ത് സജീവമായത്. ഇതിനിടെയാണ് അപകടമുണ്ടായത്.