Fincat

ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതിലൈൻ പൊട്ടിവീണു; ഗതാ​ഗതം തടസപ്പെട്ടു

കോട്ടയം: കോതനല്ലൂരിൽ ഓടുന്ന ട്രെയിനിന് മുകളിലേക്ക് റെയിൽവേ വൈദ്യുതിലൈൻ പൊട്ടിവീണു. തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസിനു മുകളിലേക്കാണ് വൈദ്യുതി ലൈൻ പൊട്ടി വീണത്. സംഭവത്തിൽ ആളപായമില്ല ഗതാ​ഗതം തടസ്സപെട്ടു.

1 st paragraph

എഞ്ചിനെ ട്രക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പാൻഡോഗ്രാഫ് ആണ് തകർന്നത്. വലിയ ശബ്ദത്തോടെ തകർന്നുവീഴുകയായിരുന്നു. ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആളാപായമുണ്ടായിട്ടില്ല.

2nd paragraph

കോട്ടയം വഴി കൊച്ചിയിലേക്കുളള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. സംഭവത്തെതുടർന്ന് ട്രെയിൻ പിടിച്ചിട്ടിരിക്കുകയാണ്. ഡീസൽ എഞ്ചിൻ കൊണ്ടുവന്ന് ട്രാക്കിൽ നിന്ന് ട്രെയിൻ മാറ്റാൻ മൂന്ന് മുതൽ 4 മണിക്കൂർ വരെ സമയം എടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.