Fincat

ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കാനായില്ല, നിരവധി ട്രെയിനുകൾ റദ്ദാക്കി

തൃശൂർ: പുതുക്കാട് പാളം തെറ്റിയ ചരക്ക് ട്രെയിൻ പൂർണമായി നീക്കാനായില്ല. പാളത്തിൽ നിന്ന് എഞ്ചിൻ നീക്കാനുള്ള ശ്രമം തുടരുന്നു. പത്തുമണിയോടെ ഗതാഗതം പുന:സ്ഥാപിക്കാൻ സാധിക്കുമെന്ന് റെയിൽവേ അറിയിച്ചു. നിലവിൽ ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ ഒറ്റവരിയിലൂടെയാണ് ട്രെയിനുകൾ ഓടുന്നത്.

1 st paragraph

ഇന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം-ഷൊർണൂർ എക്‌സ്പ്രസ്, ഷൊർണൂർ- എറണാകുളം മെമു,കോട്ടയം- നിലമ്പൂർ എക്‌സ്പ്രസ്, എറണാകുളം- ആലപ്പുഴ എക്‌സ്പ്രസ്, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ റദ്ദാക്കി. ഗുരുവായൂർ- എറണാകുളം എക്‌സ്പ്രസ് സ്‌പെഷൽ ട്രെയിനും റദ്ദാക്കി. ഗുരുവായൂർ- തിരുവനന്തപുരം എക്‌സ്‌പ്രസ് എറണാകുളം വരെ സർവീസ് നടത്തും.

2nd paragraph

ട്രെയിൻ ഗതാഗതം തടസപ്പെട്ട സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് ആറു വീതവും അധിക സർവീസുകൾ നടത്തുന്നുണ്ട്. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്കും കൂടുതൽ ബസ് സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യമനുസരിച്ച് ഏതു റൂട്ടിലും കൂടുതൽ സർവീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.