Fincat

ബാബുവിന്റെ ജീവന് വേണ്ടി ചെലവിട്ടത് 50 ലക്ഷം രൂപ: കൂർമ്പാച്ചി മലയിൽ നിന്നും വീണ് മരണം സംഭവിച്ചവരിൽ രണ്ട് വിദ്യാർത്ഥികളും

പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബു വിശ്വനാഥനെ രക്ഷിക്കാൻ ചെലവിട്ടത് ഏകദേശം അൻപത് ലക്ഷത്തോളം രൂപ. ഉദ്യോഗസ്ഥരുടേയും മറ്റും സേവനമൂല്യം ഉൾപ്പെടുത്താതെയാണ് ഈ തുക എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. ഒരോ ഇനത്തിന്റേയും പ്രത്യേകം പ്രത്യേകം കണക്ക് കൃത്യമായി തയ്യാറാക്കി വരുന്നതെയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

1 st paragraph

ബാബു കുടുങ്ങിയപ്പോൾ എൻഡിആർഎഫിന്റെ ശ്രമത്തിന് ശേഷമാണ് തീരസംരക്ഷണ സേനയുടെ ചേതക് ഹെലികോപ്ടർ മലമ്പുഴയിൽ എത്തിയത്. ഈ ഹെലികോപ്ടറിന് മണിക്കൂറിന് രണ്ട് ലക്ഷം രൂപയാണ് ചെലവ്. വ്യോമസേനയുടെ മി ഹെലികോപ്ടറിന് മണിക്കൂറിന് മൂന്ന് ലക്ഷം രൂപയാണ് ചെലവായി വരുക. വകരസേനയുടെ പ്രത്യേക സംഘത്തിന് 15 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. എൻഡിആർഎഫ്, മറ്റ് സംവിധാനങ്ങൾ ഗതാഗതം തുടങ്ങിയവയ്‌ക്ക് ഏകദേശം 30 ലക്ഷം രൂപയും ചെലവായതായാണ് സൂചന.

2nd paragraph

അതേസമയം കൂർമ്പാച്ചി മലയിൽ അപകടം ഇതാദ്യമായല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിദ്യാർത്ഥികൾ അടക്കം ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചിട്ടുണ്ട്. എൻഎസ്എസ് എൻജിനീയറിംഗ് കോളേജിൽ നിന്നും ട്രക്കിങ്ങിന് പോയ രണ്ട് വിദ്യാർത്ഥികൾ മലയിൽ നിന്നും വീണ് മരിക്കുകയായിരുന്നു. പത്ത് വർഷം മുൻപാണിത്. നിരവധി പേർ അപകടത്തിൽപ്പെട്ടതായും തലനാരിഴയ്‌ക്ക് രക്ഷപെട്ടതായും പ്രദേശവാസികൾ പറയുന്നുണ്ട്.

രണ്ട് ദിവസത്തോളം മലയിടുക്കിൽ ഒറ്റയ്‌ക്ക് കഴിഞ്ഞ ബാബുവിനെ സൈന്യത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെയാണ് രക്ഷപ്പെടുത്തിയത്. പിന്നീട് ഹൈലികോപ്ടറിൽ എയർലിഫ്റ്റ് ചെയ്തായിരുന്നു ബാബുവിനെ കഞ്ചിക്കോട് എത്തിച്ചത്. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടുത്തെ പരിശോധന പൂർത്തിയായതിന് ശേഷം ഇന്നലെയാണ് ബാബു ആശുപത്രിവിട്ടത്.