തൊഴില്‍ മേഖലയായി അംഗീകരിക്കണം; കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍
മലപ്പുറം;പരമ്പരാഗത പാചക തൊഴിലിനെ തൊഴില്‍ മേഖലയായി അംഗീകരിച്ച് ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ പാറയില്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഉമ്മര്‍ വേങ്ങര അധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ ഇബ്രാഹിം തൃത്താല,അബൂബക്കര്‍ ഗുരവായൂര്‍,എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി കുഞ്ഞുമോന്‍ കുറിയോടം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഭാരവാഹികളായി കെ അച്യുതന്‍ വണ്ടൂര്‍ (പ്രസിഡന്റ്),കുഞ്ഞുമോന്‍ കുറിയോടം (ജനറല്‍ സെക്രട്ടറി),കെ യു പ്രകാശന്‍ തവനൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
