മലപ്പുറത്ത് മദ്യലഹരിയിൽ മകൻ പിതാവിനെ അടിച്ചു കൊലപ്പെടുത്തി

മലപ്പുറം: മദ്യലഹരിയിൽ മകൻ പിതാവിനെ അടിച്ചു കൊലപ്പെടുത്തി.

നിലമ്പൂർ പള്ളിക്കുത്ത് തങ്കച്ചനാണു മരിച്ചത്. മകൻ വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം: നിലമ്പൂരിൽ മദ്യ ലഹരിയിൽ നടന്ന അടിപിടിക്കൊടുവിൽ മകന്റെ അടിയേറ്റ അച്ഛൻ മരിച്ചു. ചുങ്കത്തറ മുപ്പാലിപ്പൊട്ടിയിൽ, പുത്തൻവീട് തങ്കച്ചൻ (69) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട് മകൻ വർഗീസ് (41) നെ എടക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. മദ്യപിച്ച്‌ അച്ഛനും മകനും തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. ശരീരമാസകലം മർദനമേറ്റ നിലയിൽ റോഡിൽ കണ്ട വർഗീസിനെ നാട്ടുകാർ ഉടൻ നിലമ്പുർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിവരം അറിഞ്ഞെത്തിയ എടക്കര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇരുവരും ഒന്നിച്ച് മദ്യപിച്ച് തർക്കമുണ്ടാവുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. തങ്കച്ചന്റെ സഹോദരൻ ഇരുവർക്കുമെതിരെ നേരത്തെ പരാതി നൽകിയിരുന്നതായി പൊലീസ് പറഞ്ഞു.