എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍.കേണിച്ചിറ താഴമുണ്ട വലിയ വീട്ടില്‍ അമല്‍(25),പള്ളിക്കണ്ടി വടപീടികയില്‍ ജാസിം അലി (26) എന്നിവരാണ് പിടിയിലായത്.

ഇവരില്‍നിന്ന് 35 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.ബീനാച്ചി പനമരം റോഡില്‍ ചീങ്ങോട് നിന്നാണ് ഇവരെ കേണിച്ചിറ പോലിസ് പിടികൂടിയത്.