Fincat

കനോലി കനാൽ വികസനത്തിന് 1118 കോടി രൂപയുടെ പദ്ധതി; രാജ്ഭവനിൽ ഫോട്ടോഗ്രാഫർ തസ്തിക

തിരുവനന്തപുരം: ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ, കോഴിക്കോട് ജില്ലയിലെ കനോലി കനാൽ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് 1118 കോടി രൂപയുടെ പദ്ധതി. കിഫ്ബി ധനസഹായത്തോടെ
തുക ലഭ്യമാക്കി പദ്ധതി  നടപ്പാക്കാൻ മന്ത്രിസഭായോ​ഗം തത്വത്തിൽ അംഗീകാരം നൽകി.

ചരക്കു ഗതാഗതം, കോഴിക്കോട് പട്ടണത്തിലെ വെള്ളപ്പൊക്ക നിയന്ത്രണം, ടൂറിസം, എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടുള്ള പരിസ്ഥിതി, സൗഹൃദ കനാൽ വികസനമാണ് നടപ്പാക്കുക. കനാലിന്റെ വീതി ആഴം എന്നിവ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കും.

1 st paragraph

മലിനീകരണം ഒഴിവാക്കുന്നതിന് ഇന്റർസെപ്റ്റ് സ്വീവറുകളും ട്രിറ്റ്മെന്റ് സിസ്റ്റവും സ്ഥാപിക്കും. കനാൽ തീരങ്ങളുടെ സൗന്ദര്യ വൽക്കരണവും നടത്തും. തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കോഴിക്കോടിനെ കനാൽ സിറ്റി എന്ന് വശേഷിപ്പിക്കാവുന്ന തരത്തിൽ കനോലി കനാൽ വികസിപ്പിക്കുകയാണ് ലക്ഷ്യം.

സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടികൾ

2nd paragraph

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടികൾ ഏപ്രിൽ ആദ്യവാരം കണ്ണൂരിൽ തുടങ്ങി മെയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കും. പ്രധാന കേന്ദ്രങ്ങളിൽ വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ പ്രദർശനം സംഘടിപ്പിക്കും. അതത് ജില്ലയുടെ ചുമതലയുള്ള മന്ത്രി അധ്യക്ഷനായി പ്രദർശന കേന്ദ്രങ്ങളിൽ സംഘാടക സമിതി രൂപീകരിക്കും.

സർക്കാരിന്റെ ഒരു വർഷത്തെ നേട്ടങ്ങളും, സംസ്ഥാനം രാജ്യത്തെ മികച്ച നിലവാരത്തിൽ എത്തിയതിന്റെ ചരിത്രവും, നേടിയ അംഗീകാരങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തും. വിവിധ വകുപ്പുകളുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് ഉപയുക്തമാകുന്നവിധവും ചിത്രീകരിക്കും. വിനോദ വാണിജ്യ പരിപാടികളും ഉണ്ടാകും.

തസ്തികകൾ അപ്ഗ്രേഡ് ചെയ്യും

പോലീസ് വകുപ്പിലെ മുന്ന് ആർമെറർ പോലീസ് കോൺസ്റ്റബിൾ തസ്തികകൾ ആർമെറർ ഹവിൽദാർ തസ്തികകളാക്കി അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചു. ഇവരെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ നിയമിക്കുന്നതിനും അനുമതി നൽകി.

രാജ്ഭവനിൽ ഫോട്ടോഗ്രാഫർ തസ്തിക

കേരള രാജ്ഭവനിൽ ഗവർണറുടെ സെക്രട്ടറിയേറ്റിൽ ഫോട്ടോഗ്രാഫറുടെ തസ്തിക സൃഷ്ടിക്കും. നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന പി ദിലീപ് കുമാറിനെ ​ഗവർണറുടെ ശുപാർശ പ്രകാരം സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു.

കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) സമിതി പുനഃസംഘടിപ്പിക്കും

കേരള ആന്റിസോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (കാപ്പ) പ്രകാരമുള്ള ഉപദേശക സമിതി പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. ഹൈക്കോടതി മുൻ ജഡജ് ജസ്റ്റിസ് എൻ അനിൽകുമാർ ചെയർമാനാകും. അംഗങ്ങൾ: റിട്ട. ജില്ലാ ജഡ്ജ് മുഹമ്മദ് വസീം, അഡ്വ. പി എൻ സുകുമാരൻ.

ധനസഹായം

ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡിൽ സൾഫർ ഫീഡിങ്ങ് പ്രവർത്തി ചെയ്യുന്നതിനിടെ അപകടത്തിൽ മരിച്ച കരാർ ജീവനക്കാരനായ രഞ്ജിത്തിന്റെ ആശ്രിതർക്ക് സഹായം നൽകും.  ഒറ്റത്തവണ ധനസഹായമായി കമ്പനി ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കും.

ശമ്പള പരിഷ്ക്കരണം

കേരള സ്റ്റേറ്റ് ഇന്റസ്ട്രിയൽ എന്റർപ്രൈസസിലെ ജീവനക്കാരുടെ ഒൻപതാമത്തെയും പത്താമത്തെയും ശമ്പള പരിഷ്ക്കരണങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചു.

പുനർനാമകരണം

പൊതുവിതരണ വകുപ്പിന്റെ പേര് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എന്ന് പുനർനാമകരണം ചെയ്യും. പൊതുവിതരണ ഡയറക്ടർ, പൊതുവിതരണ കമ്മീഷണർ എന്നീ തസ്തികകൾ സംയോജിപ്പിച്ച്  പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ എന്ന പേര് നൽകും.

കാലാവധി നീട്ടിനൽകി

സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട പരിഗണനാ വിഷയങ്ങളിൽ  സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച ജിസ്റ്റിസ്  ജെ ബി കോശി കമ്മീഷന് 2023 ഫെബ്രുവരി 23 വരെ കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചു.