ഡി.വൈ.എസ്പി ഓഫിസിന്റെ പേരുമാറ്റി ഡിവൈഎഫ്ഐ ഓഫീസ് എന്നാക്കി മാറ്റണം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി അബ്ദുൾ റഹ്മാൻ കല്ലായി
പയ്യന്നൂർ: ഒരു വിവാഹ വീട്ടിൽ പോലും സമാധാനത്തോടെ പോകാൻ പോലും പറ്റാത്ത വിധം കേരളത്തിലെ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും പയ്യന്നൂരിലെ ഡി.വൈ.എസ്പി. ഓഫീസിന്റെ ബോർഡ് മാറ്റി ഡി വൈ .എഫ് ഐ. ഓഫീസ് എന്നാക്കി മാറ്റണമെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി പറഞ്ഞു. അവിടെ തുപ്പുകാരനായി ജോലി ചെയ്യുന്നതാവും പയ്യന്നൂരിലെ ഡി.വൈ എസ് പി ക്ക് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.
മാതമംഗലത്തെ അഫ്സൽ വധ ശ്രമക്കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തിൽ പയ്യന്നൂർ ഡി.വൈ എസ് പി.ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സിക്രട്ടറി അഡ്വ: അബ്ദുൽ കരീം ചേലേരി സ്വാഗതവും സിക്രട്ടറി കെ.ടി. സഹദ്ദുല്ല നന്ദിയും പറഞ്ഞു. ജില്ലാ നേതാക്കളായ അഡ്വ: എസ് മുഹമ്മദ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ഇബ്രാഹിം മുണ്ടേരി, അൻസാരി തില്ലങ്കേരി, കെ.വി. അലി.എംപി.എ.റഹീം നസീർ നെല്ലൂർ, പി.സി. നസിർ . അലിമങ്കര, പി.പി.മുഹമൂദ്, കാദർ മുണ്ടേരി, സജീർ ഇഖ്ബാൽ അഡ്വ: അഹമ്മദ് മാണിയ്യൂർ നസീർ പുറത്തിൽ , എസ് എ . ശുകുർ ഹാജി, കെ.കെ. അഷറ ഫ്. സി.കെ.മുസഹാജി, എസ്.കെ.പി.സകരിയ്യ, ഗഫൂർ മാട്ടുൽ, എസ് കെ. നൗഷാദ് എന്നിവർ നേതൃത്വം നൽകി.