രാജ്ഭവന്‍ സംഘ്ഭവനായി മാറി: നൗഷാദ് മണ്ണിശ്ശേരി
മലപ്പുറം: ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടിന്റെ ദല്ലാളാണ് ഗവര്‍ണറെന്നു
മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി പറഞ്ഞു. ഏതുകാര്യത്തിലും ആര്‍.എസ്.എസുകാര്‍ക്കു അനുകൂലമായ നിലപാടെടുക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധ:പതിച്ചുവെന്നും നിലവില്‍ രാജ്ഭവന്‍ സംഘ്ഭവനായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംയൂത്ത്‌ലീഗ് പട്ടര്‍കടവ് കിയാല്‍പ്പടി ഏരിയ കളുടെ സംയുക്ത്ത ചിറക് സംഗമം അറബി കുഞ്ഞി മുഹമ്മദ് സാഹിബ് നഗരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ സംസ്ഥാന സര്‍ക്കാറിന്റെ അബേദ്ക്കര്‍ മാധ്യമ പുരസ്‌ക്കാര ജേതാവ് വി.പി. നിസാറിന് പി. ഉബൈദുള്ള എം.എല്‍.എ ഉപഹാരം സമ്മാനിച്ചു. മറ്റു വിവിധ മേഖലകളില്‍ ഉന്നത വിജയംനേടിയവര്‍ക്ക് മലപ്പുറം നഗരസഭാ ചെയര്‍മാന്‍ ഉപഹാര വിതരണം നടത്തി. സഹല്‍ സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു. കെ.പി. ഷാഹിദ്, പി.ടി. നൗഫല്‍, അസ്ഹര്‍ ഷഫീഖ്, സുബൈര്‍ മൂഴിക്കല്‍, അറബി റഫീഖ്, റസാഖ് കാരാതോട്, വി.ടി. മുനീര്‍, സലീം അറബി, ഖലീല്‍ കളപ്പാടന്‍, സി.പി ഹമീദ്, ഷിബു പ്രസംഗിച്ചു.