പീഡനക്കേസിലെ പ്രതിയെ അടിച്ച് കൊന്ന് കിണറ്റില്‍ തള്ളി

കൊച്ചി: വരാപ്പുഴ പീഡനക്കേസിലെ പ്രതിയെ അടിച്ചുകൊന്ന് കിണറ്റില്‍ തളളി. മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതി വിനോദ് കുമാര്‍ കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ രണ്ടുപേരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

പ്രദേശത്തെ ഒരു റിസോര്‍ട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു മരിച്ച വിനോദ്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയില്‍ തന്നെയാണ് മൃതദേഹം സംസ്‌കരിച്ചത്.