വീടിനുളളിൽ വിഷവാതകം; ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ, ദുരൂഹത
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ വീട്ടിനുളളിൽ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ. കൊടുങ്ങല്ലൂർ ഉഴവത്ത് കടവിലാണ് സംഭവം. ഉഴവത്ത് കടവ് സ്വദേശിയായ ആഷിഫ്(40) ഇയാളുടെ ഭാര്യ അസീറ(34) മക്കളായ അസറ ഫാത്തിമ(13), അനോനീസ(8) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരുടെ വീടിനകത്ത് കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ ജനലുകൾ ടേപ്പ് വെച്ച് ഒട്ടിച്ച നിലയിലായിരുന്നു. മരിച്ച ആഷിഫ് സോഫ്റ്റ് വെയർ എൻജിനീയറാണ്. ഇവരുടെ മരണകാരണം വ്യക്തമല്ല. വീട്ടിനുളളിൽ വിഷവാതകം നിറച്ച് ആത്മഹത്യ ചെയ്തതാവാമെന്നാണ് പ്രാഥമിക നിഗമനം.