Fincat

വൈരങ്കോട് തീയ്യാട്ടുത്സവത്തില്‍ പങ്കെടുത്ത 200ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ


മലപ്പുറം: തിരുന്നാവായയില്‍ 200 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. വൈരങ്കോട് തീയ്യാട്ടുത്സവത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തീയാട്ടുത്സവത്തിനെത്തിയവര്‍ സമീപത്തെ കടകളില്‍ നിന്നും വഴിയോര തട്ടുകടകളില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നതായാണ് വിവരം. ഇവര്‍ക്കാണ് ഇന്നലെയും ഇന്നുമായി ഭക്ഷ്യവിഷബാധയുണ്ടായത്.

സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ്. ഭക്ഷ്യ വിഷബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍. ആരോഗ്യ വിഭാഗം മികച്ച രീതിയില്‍ ഇടപെടല്‍ നടത്തുണ്ട്. ഇന്ന് വ്യാപാരി വ്യവസായികളുടെ യോഗം ചേരുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍.

1 st paragraph

വയറിളക്കവും ഛര്‍ദിയുമായാണ് 200 ഓളം പേര്‍ ചികിത്സ തേടിയത്. വെള്ളത്തില്‍ നിന്നോ, ഐസില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശേധന നടത്തി. പാലക്കാട് ജില്ലയില്‍ നിന്നുള്ളവരും ഉത്സവത്തില്‍ പങ്കെടുത്തതിനാല്‍ ഇവിടെയുണ്ടായ ഭക്ഷ്യവിഷബാധ സംബന്ധിച്ച വിവരങ്ങള്‍ മലപ്പുറം ആരോഗ്യ വകുപ്പ് പാലക്കാട് ഡിഎംഒയെയും അറിയിച്ചിട്ടുണ്ട്.

2nd paragraph