Fincat

സ്ഥലം കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടിന് ഇടയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ

മലപ്പുറം: അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കാവനൂർ സ്വദേശിയായ ടിവി ഷിഹാബിനെയാണ്‌ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്ത്. മൂന്നുമാസം മുമ്പാണ്‌ പീഡനത്തിന് ഇരയായ ഇരുപത്തിയാറുകാരിയുടെ സ്ഥലം കച്ചവടവുമായി ബന്ധപ്പെട്ട് പ്രതി യുവതിയുമായി ബന്ധം സ്ഥാപിച്ചത്. തുടർന്നാണ് പ്രതി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. എന്നാൽ പീഡന വിവരം ബന്ധുക്കളോ മറ്റോ ആരും തന്നെ അറിഞ്ഞിരുന്നില്ല.

1 st paragraph

തുടർന്ന് അരീക്കോട് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്. തുടർന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അരീക്കോട് എസ്എച്ച്ഒ സിവി ലൈജു മോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ വലയിലാക്കിയത്.

2nd paragraph

അതേസമയം പ്രതി രണ്ടുതവണ യുവതിയെ പീഡനത്തിനിരയാക്കിട്ടുണ്ട് എന്നും പ്രതി ലഹരിക്ക് അടിമയാണെന്നും പോലീസിന്റെ അനേഷണത്തിൽ കണ്ടത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് അരീക്കോട് എസ്.എച്ച്.ഒ സി.വി ലൈജു മോൻ പറഞ്ഞു. വൈദ്യപരിശോധന പൂർത്തിയാക്കിയ പ്രതിയെ തുടർ നടപടികൾക്ക് ശേഷം മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ അമ്മദ്, എ.എസ്‌ഐ കബീർ, ജയസുധ അനില, ബിജു, രതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.