Fincat

ഭർത്താവുമായി അകന്ന് കഴിയുന്ന സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഐ എൻ ടി യു സി നേതാവ് അറസ്റ്റിൽ

വയനാട്: പീഡന കേസിൽ ഐഎൻടിയുസി നേതാവിനെ അറസ്റ്റ് ചെയ്തു. സുഗന്ധഗിരി സ്വദേശി പി.സി സുനിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൽപ്പറ്റ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

1 st paragraph

വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് സുൽത്താൻബത്തേരി കൊളഗപ്പാറയിലെ ഹോട്ടലിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഭർത്താവുമായി അകന്ന് കഴിയുന്ന സ്ത്രീയാണ് പരാതിക്കാരി.

2nd paragraph

വൈത്തിരി പൂക്കോട് വെറ്റിനറി സർവ്വകലാശായ്‌ക്ക് കീഴിലുള്ള ഫാമിലെ ജീവനക്കാരനാണ് പ്രതി. ഐഎൻടിയുസിക്ക് കീഴിലുള്ള ഫാം വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന നേതാവും പൂക്കോട് സർവ്വകലാശാല യൂണിറ്റ് പ്രസിഡന്റും കൂടിയാണ് പ്രതി സുനിൽ.