ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനു മുകളിൽ; ഇന്ധനവില വർധിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾ
ന്യൂയോർക്ക്: റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു. നിലവിൽ ബാരലിന് 100 ഡോളറിനു മുകളിലാണ് ക്രൂഡ് ഓയിലിൻ്റെ വില. അതുകൊണ്ട് തന്നെ ഇന്ധനവില വർധിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾ കേന്ദ്രസർക്കാരിനോറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 10 രൂപയെങ്കിലും അടിയന്തിരമായി വർധിപ്പിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം.

ഇന്ധനവില വർധനയുമായി ബന്ധപ്പെട്ട ആലോചന തെരഞ്ഞെടുപ്പിനു ശേഷമേ ഉണ്ടാവൂ എന്നായിരുന്നു നേരത്തെ കേന്ദ്രത്തിൻ്റെ നിലപാട്. എന്നാൽ, ഇപ്പോൾ അതിനു സാധിക്കാത്ത അവസ്ഥയാണ്. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.