ചിത്രപ്രദര്‍ശനം ‘ദയ’ 3 ആരംഭിച്ചു
മലപ്പുറം;കേരള ചിത്രകലാ പരിഷത്ത് ജില്ലാ ഘടകത്തിന്റെ പ്രതിമാസ ചിത്രപ്രദര്‍ശനം ‘ദയ’ 3 മലപ്പുറം കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.
മാതൃഭൂമികാര്‍ട്ടൂണിസ്റ്റ് കെ വി എം ഉണ്ണി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് സി.പി ജയദേവന്‍ അദ്ധ്യക്ഷത വഹിച്ചു .

ഉസ്മാന്‍ ഇരുമ്പുഴി ,ദിനേശ് മഞ്ചേരി എനനിവര്‍ സംസാരിച്ചു.വിനോദ് ആലത്തിയൂര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി രാജീവ് കോട്ടക്കല്‍ നന്ദിയും പറഞ്ഞു.വിനോദ് ആലത്തിയൂര്‍, ബാബുരാജ് പുല്‍പ്പറ്റ, എ കെ സഞ്ജീവ് ,മനോജ് കുമാര്‍, ഡോ.എം ജി സിജിന്‍, പ്രഭാസ് പറപ്പൂര്‍ എന്നിവരുടെ 60 ല്‍ പരംചിത്രങ്ങള്‍ പ്രദര്‍ശനത്തിനലുണ്ട്. പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും.

കേരള ചിത്രകലാ പരിഷത്തിന്റെ ചിത്ര പ്രദര്‍ശനം കോട്ടക്കുന്ന് ആര്‍ട് ഗ്യാലറിയില്‍ കെ വി എം ഉണ്ണി ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുന്നു