യുക്രൈനെതിരെ റഷ്യ യുദ്ധം തുടങ്ങി: കീവിലും കാര്‍ക്കിവിലും ഉഗ്ര സ്‌ഫോടനങ്ങളും വ്യോമാക്രമണവും
മോസ്‌കോ: യുക്രൈനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയതിന് പിന്നാലെ ക്രമറ്റോസ്‌കില്‍ റഷ്യ വ്യോമാക്രമണം തുടങ്ങി. കീവിലും കാര്‍ക്കിവിലും ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡോണ്‍ബാസ്‌കില്‍ സൈനിക നടപടിക്ക് പുതിന്‍ അനുമതി നല്‍കി മിനിറ്റുകള്‍ക്കുളളിലാണ് വ്യോമാക്രമണം നടന്നത്.
ടാങ്കുകളും വലിയ ആയുധങ്ങളും വഹിക്കുന്നതിനു ഉപയോഗിക്കുന്ന സൈനികവാഹനങ്ങള്‍ ഉള്‍പ്പടെ യുക്രൈന് 40 കിലോമീറ്റര്‍ ചുറ്റളവില്‍ അണിനരന്നിട്ടുണ്ട്. രണ്ടര ലക്ഷത്തോളം റഷ്യന്‍ സൈനികരാണ് യുക്രൈനെ വളഞ്ഞിട്ടുള്ളത്.
ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്നാണ് യുക്രൈന് പുതിന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ആയുധംവെച്ച് കീഴടങ്ങാനാണ് യുക്രൈന്‍ സൈനികര്‍ക്ക് പുതിന്റെ താക്കീത്.
എന്നാല്‍ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്നാണ് യുക്രൈന്‍ പ്രതികരിച്ചത്.