Fincat

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.

മലപ്പുറം: കാര്‍ ഇടിച്ച് നാല്‌സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മങ്കട ഗവ. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.വ്യാഴം ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

1 st paragraph

വടക്കാങ്ങര റോഡില്‍നിന്ന് എത്തിയ കാര്‍ നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥികളേയും സമീപത്തെ ബൈക്കിലും ഇടിച്ച് സമീപത്തെ മൊബൈല്‍ കടയുടെ മതിലിലിടിച്ചാണ് നിന്നത്.

2nd paragraph

മങ്കടയിലെ തൊഴുത്ത് എന്ന് മദ്യപന്മാരുടെ താവളത്തില്‍ നിന്ന് മദ്യപിച്ച് വരുകയായിരുന്നയാളാണ് അപകടം വരുത്തിയത്. കാലിന് പരിക്ക് പറ്റിയ വിദ്യാര്‍ത്ഥികളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.