പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിച്ച കേസിലെ പ്രതിയെ പരപ്പനങ്ങാടി പൊലീസ് പിടികൂടി.
പരപ്പനങ്ങാടി: പോക്സോ കേസിൽ യുവാവ് പിടിയിൽ. കാരാട് പൊന്നേമ്പാടം പി. സനലിനെയാണ് (31) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെ പ്രതി ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിച്ചെന്നാണ് കേസ്.

പരപ്പനങ്ങാടി എസ്.ഐ പ്രദീപ്, എ.എസ്.ഐ ജയദേവൻ, പൊലീസുകാരായ സമ്മാസ്, ദീപു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കോടതിയിൽ ഹാജരാക്കി.