Fincat

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവം: സിപിഎം പ്രവർത്തകയായ യുവതി പഞ്ചായത്ത് അംഗത്വം രാജിവെച്ചു

ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന്റെ സ്‌കൂട്ടറിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സൗമ്യ സുനിൽ വണ്ടൻമേട് ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവച്ചു. സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സൗമ്യ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. പാർട്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ് രാജി.

1 st paragraph

സൗമ്യയുടെ കാമകനും വിദേശമലയാളിയുമായ വിനോദിനെതിരെ തിരിച്ചറിയൽ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചു. കഴിഞ്ഞ ആഴ്‌ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിനോദുമായി ചർച്ച നടത്തിയ ശേഷം സൗമ്യ എംഡിഎംഎ സംഘടിപ്പിച്ച് ഭർത്താവിന്റെ ബൈക്കിൽ ഒളിപ്പിച്ച് വെയ്‌ക്കുകയായിരുന്നു.

2nd paragraph

ഭർത്താവിനെ ജയിലിലാക്കിയ ശേഷം കാമുകനൊപ്പം ജീവിക്കാനാണ് സൗമ്യ ഇങ്ങനെ ചെയ്തത്. യുവതിയേയും കൂട്ടാളികളായ ഷാനവാസ്, ഷെഫിൻ എന്നിവരേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൗമ്യയുടെ കാമുകൻ വിനോദ് ഗൾഫിലായിരുന്നു. സൗമ്യ നിലവിൽ കോട്ടയം വനിതാ ജയിലിലാണ്.

ആദ്യം ഭർത്താവിനെ വണ്ടി ഇടിപ്പിച്ച് കൊല്ലാനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി എറണാകുളത്തെ ക്വട്ടേഷൻ സംഘത്തെ ചുമതലപ്പെടുത്തി. എന്നാൽ പോലീസ് പിടികൂടുമെന്ന ഭയത്തെ തുടർന്ന് ഇത് ഉപേക്ഷിക്കുകയും സയനൈഡ് കൊടുത്ത് കൊല്ലാൻ ആലോചിക്കുകയുമായിരുന്നു. ഇതും വേണ്ടന്ന് വെച്ച ശേഷമാണ് ഭർത്താവിന്റെ വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ച് വെച്ച ശേഷം പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ശ്രമിച്ചത്.

മയക്കുമരുന്ന് ഒളിപ്പിച്ച് വെച്ച ശേഷം സൗമ്യ തന്നെയാണ് പോലീസിനെ വിളിച്ച് വിവരം പറഞ്ഞത്. പോലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇയാൾ മദ്യപാനിയോ ക്രിമിനൽ പശ്ചാത്തലമോ ഉള്ളയാളല്ലെന്ന് പോലീസിന് മനസിലായി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ യുവതിയും സംഘവും കുടുങ്ങുകയായിരുന്നു.