ഏറ്റവും വിലകുറഞ്ഞ ഐഫോൺ വരുന്നു; വിപണിയിലെത്തുക ലോകത്തെ ഏറ്റവും വേഗതയേറിയ ഫോണായിരിക്കുമെന്ന് സൂചന
മുംബൈ: അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കുമെന്ന് റിപ്പോർട്ട്. മാർച്ച് 8 ന് കമ്പനി അവതരിപ്പിക്കാനിരിക്കുന്ന ഫോണിന് 300 ഡോളർ ഇന്ത്യൻ രൂപയിൽ ഏകദേശം 23,ooo രൂപയായിരിക്കും വിലയെന്നാണ് വിവരം.
ഈ ഫോണിന് ഇപ്പോഴത്തെ ഏറ്റവും പുതിയ പ്രീമിയം ഐഫോണുകൾക്കുള്ള എ15 ബയോണിക് ചിപ്പ് ഉൾക്കൊള്ളിക്കുക വഴി ലോകത്തെ ഏറ്റവും മികച്ച വിലകുറഞ്ഞ ഫോണുകളിലൊന്നായി മാറിയേക്കുമെന്നാണ് സൂചന.
5ജി കണക്ടിവിറ്റി പ്രധാന ആകർഷണമായാണ് നിലവിൽ ഐഫോൺ എസ്ഇ 3 എന്ന പേരിൽ പുത്തൻ ഫോൺ ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ ഐഫോൺ SE+ 5G എന്നാവും പുത്തൻ ഫോണിന്റെ പേര് എന്നും റിപ്പോർട്ടുകളുണ്ട്.
5ജി നെറ്റ്‌വർക്ക് കണക്ടിവിറ്റി കൂടാതെ മെച്ചപ്പെട്ട ക്യാമറ, വേഗതയേറിയ പ്രോസസ്സർ എന്നിവയും ഐഫോൺ എസ്ഇ 3ൽ ആപ്പിൾ ക്രമീകരിക്കും എന്നാണ് വിവരം. റിപ്പോാർട്ടുകൾ അനുസരിച്ച് ആപ്പിളിന്റെ ഏറ്റവും പുതിയ എ15 ബയോണിക് ചിപ്പ് പുത്തൻ ഐഫോൺ എസ്ഇ3 യിൽ ഇടം പിടിക്കും.
കുറഞ്ഞ വിലയിൽ ഐഫോൺ പുറത്തിറക്കുക വഴി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ആകർഷിക്കാനാണ് ആപ്പിൾ ഉദ്ദേശിക്കുന്നതെന്നാണ് വിലയിരുത്തൽ.