ഭക്ഷണശാലകളിലും തിയേറ്ററിലും 100% പ്രവേശനം;കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇതു പ്രകാരം ജില്ലകളെ കാറ്റഗറി തിരിക്കുന്നത് അവസാനിപ്പിച്ചു. സംസ്ഥാനത്തെ തീയേറ്ററുകളിൽ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ചതായും സർക്കാർ വ്യക്തമാക്കി. ഇതുകൂടാതെ ബാറുകൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങളും പിൻവലിച്ചിട്ടുണ്ട്.

പൊതു പരിപാടികളിൽ 1500 പേർക്ക് പങ്കെടുക്കാമെന്നും സർക്കാർ അറിയിച്ചു. സർക്കാർ പരിപാടികൾ ഓൺലൈനായി നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്.