ഇ​ന്ത്യ​ക്കാ​ർ ഉടന്‍ കീ​വ് വി​ടന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്

ന്യൂ​ഡ​ൽ​ഹി: എ​ല്ലാ ഇന്ത്യന്‍ പൗരന്മാരും അ​ടി​യ​ന്ത​ര​മാ​യി ഇ​ന്ന് ത​ന്നെ കീ​വ് വി​ട​ണ​മെ​ന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ നി​ർ​ദേ​ശം. കീ​വി​ലെ സ്ഥി​തി ഗു​രു​ത​ര​മാ​കു​മെ​ന്ന നി​ഗ​മ​ന​ത്തെ തു​ട​ർ​ന്നാ​ണ് നി​ർ​ദേ​ശം.

പ‌‌​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലേ​ക്ക് മാ​റാ​നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 500 ഓ​ളം ഇ​ന്ത്യ​ക്കാ​ർ കീ​വി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ട്രെ​യി​നോ മ​റ്റ് മാ​ർ​ഗ​ങ്ങ​ളോ ഉ​പ​യോ​ഗി​ച്ച് കീ​വി​ൽ നി​ന്നും മാ​റ​ണ​മെ​ന്നാ​ണ് എം​ബ​സി​യു​ടെ നി​ർ​ദേ​ശം.

കേഴ്‌സണ്‍ നഗരം റഷ്യ പിടിച്ചെടുത്തു. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും റഷ്യന്‍ സേന അടച്ചു. ചെക്‌പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉടന്‍ കീവില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.