Fincat

യുക്രെയിനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിൽ റഷ്യയുടെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശിയും നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയുമായ നവീൻ എസ്.ജി (22) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദാം ബക്ഷി തന്റെ ട്വിറ്ററിലൂടെ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രെയിനിലെ ഖർക്കിവിൽ ഇന്ന് രാവിലെയാണ് ഷെല്ലാക്രമണമുണ്ടായത്.

1 st paragraph

രാവിലെ സാധനങ്ങൾ വാങ്ങാനായി കടയിൽ പോയതായിരുന്നു നവീൻ. യുക്രെയിൻ സൈന്യം നിഷ്‌കർഷിച്ച സമയത്ത് ഭക്ഷണ സാധനങ്ങൾ വാങ്ങാനായി വരിനിൽക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

2nd paragraph

ഖർക്കിവിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ശൃംഖ്ല ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. റഷ്യയിലെ അംബാസിഡറുമായി ചേർന്ന് ഇതിനുള്ള ശ്രമം ഊർജിതമാക്കുകയാണെന്ന് അരിന്ദാം ബക്ഷി വ്യക്തമാക്കി.