Fincat

പറശ്ശിനിക്കടവിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കി

കണ്ണൂർ: കോവിഡ് മൂന്നാം ഘട്ട രോഗവ്യാപനത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. ഇനി മുതൽ ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ അന്നദാനം, ചായ, പ്രസാദം എന്നിവ സാധാരണ പോലെ വിതരണം ചെയ്യും.

1 st paragraph

രാവിലെ ആറു മണി മുതൽ രാത്രി 8.30 വരെ മടപ്പുരയ്ക്ക് അകത്ത് ദർശന സൗകര്യം ഉണ്ടായിരിക്കും. കുട്ടികൾക്കുള്ള ചോറൂൺ വഴിപാട് രാവിലെ 7.30 മുതൽ വൈകുന്നേരം 4 മണി വരെ നടത്താവുന്നതാണ്. രാവിലെ 7.30 മുതൽ ചായ, പ്രസാദം എന്നിവയുടെ വിതരണം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12 മണിക്കും രാത്രി 8 മണിക്കും അന്നദാനം ഉണ്ടായിരിക്കും. പ്രവേശന കവാടവും വഴിപാട് കൗണ്ടറും രാത്രി 10 മണിക്ക് അടയ്ക്കും.

2nd paragraph