Fincat

പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.

കുറ്റിപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് മേലാറ്റൂർ ചുഴിക്കുന്ന് വിഷ്ണുവാണ് അറസ്റ്റിലായത്.

കഴിഞ്ഞവർഷം ഒരു വീട്ടിലെ വിവാഹസൽക്കാരത്തിൽ ഇടയിലാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത് തുടർന്ന് മൊബൈൽ നമ്പർ കൈമാറുകയും അടുപ്പം സ്ഥാപിച്ച കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ ഫോൺ പരിശോധിച്ചപ്പോൾ കാര്യങ്ങൾ വ്യക്തമായത് തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ വിവരമറിയിക്കുകയും, പോലീസ് ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയും അറസ്റ്റ് ചെയ്യുകയായിരുന്നു.

സിവിൽ പോലീസ് ഓഫീസർമാരായ മധുസൂദനൻ ആൻറണി സരിത ഗ്രേറ്റ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.