Fincat

വെള്ളച്ചാട്ടത്തിൽ വീണ് പ്ലസ്ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

താമരശ്ശേരി: വെള്ളച്ചാട്ടത്തിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പയ്യോളി കോട്ടക്കൽ ഉതിരുമ്മൽ റഫ മൻസിൽ സൈനുദ്ദീന്റെ മകൻ യു.സൽസബീൽ (18) ആണ് മരിച്ചത്. തിരുവമ്പാടി അരിപ്പാറ വെച്ചാണ് അപകടം.

1 st paragraph

ഉച്ചയ്‌ക്ക് ഒരു മണിയോടെ പ്ലസ് ടു വിദ്യാർത്ഥികളായ ആറു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനായി ഇറങ്ങുന്നതിനിടയിൽ പാറയിൽ തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പയ്യോളി കോട്ടക്കൽ കുഞ്ഞാലി മരയ്‌ക്കാർ ഹയർ സെക്കഡറി സ്കൂൾ വിദ്യാർത്ഥിയാണ് സൽസബീൽ.

2nd paragraph