മക്കളെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്: ജാമ്യത്തിലിറങ്ങിയ മാതാവ് ജീവനൊടുക്കി

നരിപ്പറ്റ: രണ്ടുമക്കളെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മാതാവിനെ സ്വന്തംവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നരിപ്പറ്റ പഞ്ചായത്ത് പതിന്നാലാം വാര്‍ഡിലെ പാണ്ടി തറമ്മല്‍ സുബീന മുംതാസിനെ (29) ആണ് വ്യാഴാഴ്ച സ്വന്തംവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പേരോട് സി.സി.യു.പി.സ്‌കൂള്‍ പരിസരത്തെ മാഞ്ചാപുറത്ത് റഫീഖിന്റെ ഭാര്യയായ സുബീന 2021 സെപ്റ്റംബര്‍ 26-ന് രാത്രിയാണ് നാലുവയസ്സുള്ള ഇരട്ടക്കുട്ടികളായ ഫാത്തിമ റൗഹ, മുഹമ്മദ് റിസ്വിന്‍ എന്നിവരെയുംകൊണ്ട് കിണറ്റില്‍ ചാടിയത്.

കുട്ടികള്‍ മരിച്ചെങ്കിലും സുബീനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മൂന്നുമാസം ജാമ്യം ലഭിച്ചശേഷമാണ് സ്വന്തംവീട്ടിലെത്തിയത്. പാണ്ടി തറമേല്‍ സൂപ്പിയുടെയും സീനത്തിന്റെയും മകളാണ്.