പെന്‍ഷന്‍കാര്‍ ട്രഷറിക്ക് മുന്‍പില്‍ ധര്‍ണ്ണ നടത്തി


മലപ്പുറം: 2021 മുതലുള്ള ക്ഷാമാശ്വാസത്തിന്റെ  3 ഗഡു ഉടന്‍ അനുവദിക്കുക, അനുവദിച്ച പെന്‍ഷന്‍, ക്ഷാമാശ്വാസ കുടിശ്ശികകള്‍ ഉടന്‍ വിതരണം ചെയ്യുക, മെഡിസിപ് കുറ്റമറ്റ രീതിയില്‍ അടിയന്തിരമായി നടപ്പിലാക്കുക, ഒ. പി. ചികിത്സ ഉറപ്പു വരുത്തുക, ഓപ്ഷന്‍ അനുവദിക്കുക, യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ പെന്‍ഷന് സര്‍ക്കാര്‍ നല്‍കി വരുന്ന ഗ്രാന്‍ഡ് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ  നേതൃത്വത്തില്‍ ജില്ലയിലെ ട്രഷറികള്‍ക്ക് മുന്‍പില്‍ പെന്‍ഷന്‍കാര്‍ ധര്‍ണ്ണ നടത്തി.

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ  നേതൃത്വത്തില്‍  ജില്ലാ ട്രഷറിക്ക് മുന്‍പില്‍ നടന്ന ധര്‍ണ്ണ ജില്ലാ സെക്രട്ടറി കെ. എ. സുന്ദരന്‍ ഉദ്ഘാടനം ചെയ്യുന്നു


         ജില്ലാ ട്രഷറിക്ക് മുന്‍പില്‍ നടന്ന ധര്‍ണ്ണ  ജില്ലാ സെക്രട്ടറി കെ. എ. സുന്ദരന്‍ ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ നന്ദനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. മോഹനന്‍ സ്വാഗതവും ടി. പി. അബ്ദുല്‍സലാം നന്ദിയും പറഞ്ഞു.

    തിരുരങ്ങാടിയില്‍ ജില്ലാ പ്രസിഡന്റ് മുല്ലശ്ശേരി ശിവരാമന്‍ നായര്‍, മഞ്ചേരിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. എ. ഹരിഹരന്‍ മാസ്റ്റര്‍, വണ്ടൂരില്‍ മുന്‍ ജില്ലാ പ്രസിഡന്റ് ടി. വിനയദാസ്, പെരിന്തല്‍മണ്ണയില്‍ സംസ്ഥാന കമ്മിറ്റി അംഗം ജി. ഉണ്ണികൃഷ്ണ  പിള്ള, നിലമ്പുരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. ഗോപിനാഥ്, കൊണ്ടോട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, തിരൂരില്‍ സംസ്ഥാന കമ്മിറ്റി അംഗം ഒ. കെ. സ്. മേനോന്‍, വളാഞ്ചേരിയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാറശ്ശേരി അസ്സനാര്‍, പൊന്നാനിയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ടി. വി. രഘുനാഥ് എന്നിവര്‍ ധര്‍ണ്ണ സമരം ഉല്‍ഘാടനം ചെയ്തു.