Fincat

റമദാനിൽ ഉംറ നിർവഹിക്കാനുള്ള റിസർവേഷൻ തുടങ്ങി

ജിദ്ദ: റമദാൻ മാസത്തിൽ ഉംറ നിർവഹിക്കാനുള്ള റിസർവേഷൻ ലഭ്യത ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. നിലവിൽ റിസർവേഷൻ ചെയ്യാൻ സാധിക്കും.

1 st paragraph

വിശുദ്ധ മാസത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി തീയതിയും സമയവും ആസൂത്രണം ചെയ്യാനുള്ള അവസരം സുഗമമാക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഉംറ നിർവഹിക്കാനുള്ള സമയം മൂന്ന് മണിക്കൂറിൽനിന്നും രണ്ട് മണിക്കൂർ ആയി കുറച്ചതോടെ ഓരോ ദിവസവും 12 ബാച്ചുകൾക്ക് ഉംറ നിർവഹിക്കാൻ സാധിക്കും.

2nd paragraph

അതിനാൽ ഗുണഭോക്താവിന് ഉചിതമായ സമയം തിരഞ്ഞെടുക്കാൻ കഴിയുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. ഉംറക്കായി ആപ്പുകൾ വഴി അനുയോജ്യമായ സമയം തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ വിവിധ നിറങ്ങൾ നൽകി ഓരോ സമയത്തുമുള്ള ബുക്കിങ് സാന്ദ്രത മനസ്സിലാക്കാമെന്നും മന്ത്രാലയം അറിയിച്ചു.