യുദ്ധം അവസാനിപ്പിക്കാം,​ പക്ഷേ യുക്രെയിൻ പോരാട്ടം നിറുത്തണം, പുട്ടിൻ

മോസ്കോ: യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രെയിൻ പോരാട്ടം നിറുത്തണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആവശ്യപ്പെട്ടു. റഷ്യയുടെ ആവശ്യങ്ങള്‍ യുക്രെയിന്‍ അംഗീകരിക്കണമെന്നും പുടിന്‍ പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായി നടന്ന ഫോൺ സംഭാഷണത്തിലാണ് പുട്ടിൻ നിർദ്ദേശം മുന്നോട്ടുവച്ചത്.

കൃത്യമായ പദ്ധതിയോട് കൂടിയാണ് റഷ്യയുടെ സൈനിക നടപടിയെന്നും യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ചര്‍ച്ചകളോട് യുക്രെയിന്‍ ക്രിയാത്മകമായി ഇടപെടുമെന്നാണ് കരുതുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം വിന്നിറ്റ്സ്യ നഗരത്തില്‍ റഷ്യ മിസൈലാക്രമണം നടത്തിയെന്ന് യുക്രെയിന്‍ ആരോപിച്ചു. എട്ട് മിസൈലുകള്‍ നഗരത്തില്‍ പതിച്ചെന്നാണ് യുക്രൈന്‍ പറയുന്നത്. യുക്രൈന് മേല്‍ നോ ഫ്ലൈ സോണ്‍ ഉടന്‍ ഏര്‍പ്പെടുത്തണമെന്ന് സെലന്‍സ്കി ആവശ്യപ്പെട്ടു