Fincat

അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: തൃപ്രങ്ങോട് സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ കര്‍ഷക അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.
മലപ്പുറം ജില്ലയിലെ തെങ്ങ്, കവുങ്ങ്, റബ്ബര്‍, അല്ലാത്ത ഒരേക്കര്‍ മുതല്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് അപേക്ഷ നല്‍കാം. കര്‍ഷകരെ നാമനിര്‍ദേശവും ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച കര്‍ഷകന് പതിനായിരം രൂപയുടെ യുടെ ‘കര്‍ഷകോത്തമ’ അവാര്‍ഡ് ലഭിക്കും.

തൃപ്രങ്ങോട് പഞ്ചായത്തില്‍ ഒരേക്കര്‍ മുതല്‍ തരിശുനില നെല്‍കൃഷി നടത്തുന്ന കര്‍ഷകര്‍ക്കും നെല്ല് അല്ലാത്ത മറ്റ് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും 5000 രൂപ വീതമുള്ള ‘കര്‍ഷകശ്രേഷ്ഠ’ അവാര്‍ഡുകള്‍ക്കും അപേക്ഷിക്കാം
മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഭൂവിസ്തൃതി, ഇനം, ലാഭനഷ്ട വിവരം, മറ്റു പ്രത്യേകതകള്‍ എന്നിവ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.
അപേക്ഷകള്‍ മാര്‍ച്ച് 15 നുള്ളില്‍ തൃപ്രങ്ങോട് സര്‍വീസ് സഹകരണ ബാങ്ക് ആലത്തിയൂര്‍ (പി ഒ), തിരൂര്‍ 676102 മേല്‍വിലാസത്തിലോ,t rdscbl890@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9846953555