Fincat

സ്വർണവില കുതിക്കുന്നു

മുംബയ്: സ്വർണവില കുതിക്കുന്നു. ഗ്രാമിന് 100 രൂപയുടെയും പവന് 800 രൂപയുടെയും വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന് 39520 ആയി. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ശനിയാഴ്‌ച 38720 രൂപയിലായിരുന്നു വ്യാപാരം നടന്നത്. അന്ന് മാത്രം വർദ്ധിച്ചത് 640 രൂപയാണ്.

1 st paragraph

വരും ദിവസങ്ങളിലും സ്വർണ വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നത്. റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധത്തിൽ അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതാണ് രാജ്യത്തും വില ഉയരാൻ കാരണം. മാർച്ച് ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

2nd paragraph

അതേസമയം, ഇന്ധനവിലയിലും വൻ വർദ്ധനവാണ് വരാൻ പോകുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 130 ഡോളർ കടന്നതോടെ അതിന്റെ പ്രതിഫലനം ഇന്ത്യയിലുമുണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. രാജ്യത്ത് ഇതിന്റെ ഫലമായി 22 രൂപ വരെ പെട്രോളിന് ഉയർന്നേക്കുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന.