ജില്ലയില്‍ 44 പേര്‍ക്ക് കോവിഡ്


             
ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് ഏഴ് ) 44 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ക്ക് യാത്രക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 1641 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.