Fincat

പത്മശ്രീ കെ വി റാബിയയെ ആദരിച്ചു

മലപ്പുറം: അന്തര്‍ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് എം ഡി സി ബാങ്ക് എംപ്ലോയീസ് യൂണിയന്‍ വനിതാ വേദി പ്രവര്‍ത്തകര്‍ പത്മശ്രീ കെ വി റാബിയയെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.എംഡി സി ബാങ്ക് എംപ്ലോയീസ് യൂണിയന്‍ വനിതാ വേദി പ്രവര്‍ത്തകര്‍ സ്വരൂപിച്ച സഹായധനവും കൈമാറി.

പദ്മശ്രീ പുരസ്‌കാരം നേടിയ കെ വി റാബിയയെ എം ഡി സി ബാങ്ക് എംപ്ലോയീസ് യൂണിയന്‍ വനിതാ വേദി പ്രവര്‍ത്തകര്‍ ആദരിക്കുന്നു
1 st paragraph


വനിതാ വേദി പ്രസിഡന്റ് എം പി റഹ്മത്ത്, സെക്രട്ടറി ഫൗസിയ, ഭാരവാഹികളായ കെ സലീന, പ്രിയ എം കെ, കെ സഫിയ, കെ ശ്രീജ, വിജി എം, ഷൈജ വി , ഷീജ പി എന്നിവരും യൂണിയന്‍ ഭാരവാഹികളായ എ കെ അബ്ദുറഹിമാന്‍, പി കെ മൂസക്കുട്ടി, ഒ പി സമീറലി, എ കര്‍ണന്‍ തുടങ്ങിയവരും പങ്കെടുത്തു.