Fincat

വനിതാ ദിനം സമുചിതമായി ആചരിച്ചു

തിരൂർ: എ.പി.ജെ.ട്രസ്റ്റ് വനിതാ വിഭാഗത്തിന്റെയും ഷീറോസ് പൊന്നാനി, വേൾഡ് മലയാളി ഹോംസ് ഷെഫ്ന്റെയും ആഭിമുഖ്യത്തിൽ വനിതാദിനം തിരൂർ പൂക്കയിൽ “എപിജെ സ്വപ്ന വീട്” അങ്കണത്തിൽ സമുചിതമായി ആചരിച്ചു. ദിനാചരണം തിരൂർ എസ്ഐ ജലീൽ കറുത്തേടത്ത് ഉദ്ഘാടനം ചെയ്തു.

1 st paragraph

എപിജെ ട്രസ്റ്റ് ചെയർപേഴ്സൺ കെ. ശരീഫ അധ്യക്ഷത വഹിച്ചു സൗദ പൊന്നാനി, കെപിഒ റഹ്മത്തുള്ള, നാലകത്ത് ഫിറോസ്, സുബൈദ പോത്തന്നൂർ, അഡ്വക്കേറ്റ് സബീന, സുശീല കുറ്റിയിൽ, എൻപി ശരീഫ, കെപി ശംസാബി, രോഷ്നി ബുഷൈർ പൊന്നാനി, ഡോക്ടർ. ജിസി, അഡ്വക്കേറ്റ് സെമിയ എന്നിവർ സംസാരിച്ചു.

2nd paragraph

സൗദ പൊന്നാനിയുടെ കവിതാസമാഹാരത്തിന്റെ കവർ മാധ്യമപ്രവർത്തകനായ മസ്ഹറുദ്ദീൻ എടപ്പാൾ പ്രകാശനം ചെയ്തു. ഷീറോസ് പൊന്നാനിയുടെ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

മൊയ്നുദ്ധീൻ അവതരിപ്പിച്ച ഗസൽ സന്ധ്യയും ഉണ്ടായിരുന്നു.

എപിജെ സ്വപ്ന വീട് അന്തേവാസികൾക്കൊപ്പം എസ്ഐ ജലീൽ കറുത്തേടത്ത് കേക്ക് മുറിച്ച് വനിതാ ദിന പരിപാടികൾ ആരംഭിച്ചു. ടി ബീരാൻ കുട്ടി നന്ദി പ്രകാശനം നടത്തി.