Fincat

കാവ്യ മാധവന്റെ ‘ലക്ഷ്യ’യിൽ തീപിടിത്തം; തുണികളും തയ്യൽ മെഷീനുകളും കത്തിനശിച്ചു

കൊച്ചി: നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കിൽ തീപിടിത്തം. ഇടപ്പള്ളി ഗ്രാൻഡ് മാളിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. തുണികളും തയ്യൽ മെഷീനുകളും കത്തിനശിച്ചു.

1 st paragraph

ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടത്തിയ ശേഷമേ കൃത്യമായ കാരണം പറയാൻ കഴിയുകയുള്ളൂവെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

2nd paragraph

ബുട്ടീക്കിൽ നിന്ന് പുക പുറത്തേക്ക് വരുന്നത് കണ്ട് സെക്യൂരിറ്റി ജീവനക്കാർ ഫയർ ഫോഴ്‌സിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി, അഞ്ചരയോടെയാണ് തീ പൂർണമായും അണയ്ക്കാനായത്.