Fincat

വനിത ദിനത്തിൽ എഴുത്ത് അനുഭവങ്ങളിലെ പെൺ നോവുകൾ പങ്ക് വെച്ച് സഗീത ഗൗസ്

1 st paragraph

തിരൂർ :എഴുത്തും വായനയും
ജീവിതത്തോടൊപ്പം ചേർത്ത് വെച്ച
സംഗീത ഗൗസ് തന്റെ എഴുത്ത് അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്ക് വെച്ചു. .വനിത ദിനത്തിന്റെ ഭാഗമായി പറവണ്ണ സലഫി ഇ എം സ്കൂൾ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സംഗീത ഗൗസ് തന്റെ ജീവിത യാത്രയിലെ പെൺനോവും കരുത്തും വിദ്യാർത്ഥികളുമായി പങ്ക് വെച്ചത്. കുട്ടിക്കാലം മുതലെ അക്ഷരങ്ങളെ പ്രണയിച്ചിരുന്നു. എഴുതിയും പാടിയും സ്വന്തം കവിതകളെ സജീവമാക്കിയപ്പോൾ കിട്ടിയ ഊർജം കൂടുതൽ എഴുതാനുള്ള കരുത്തേക്കി. അനുഭവങ്ങളെ അക്ഷര മാക്കിയും അവക്ക് ശബ്ദവും ദൃശ്യ ഭംഗി വരുത്തിയും സഗീത ഗൗസ് തന്റെ ഇഷ്ടങ്ങൾക്ക് നിറമേക്കുന്നു. പറയാനുള്ളവ കവിതകളാക്കിയാണ് ഗൗസ് തന്റെ ചിന്തകളെ പ്രതിഫലിപ്പിക്കുന്നത്.
വിദ്യാർത്ഥികളായ അമാന മൊയ്‌ദീൻ, , നഷ്‌വ, നിദമെഹ്റിൻ സസ്ന ജാസ്മിൻ, മിൻഹാ മുജീബ്, ഫർഹ, അസ്ന, സഫ്രീന, റിഷ അധ്യാപകരായ ഹുസ്ന ഒ. എ, ഷഫീഖ, നൂർജഹാൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

2nd paragraph

ഫോട്ടോ :വനിത ദിനത്തിൽ എഴുത്തുക്കാരി സംഗീത ഗൗസിനൊപ്പം പറവണ്ണ സലഫി സ്കൂൾ വിദ്യാർത്ഥികൾ