എസ്.ഡി.ടി.യു തിരൂർ ഏരിയ പ്രതിനിധി സഭ കാരത്തൂരിൽ നടന്നു.
കാരത്തൂർ: ജില്ലാ ജനറൽ സെക്രട്ടറി P.A .ഷംസുദ്ദീൻ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്തു. P.P. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികളായി മുയ്തീൻ രണ്ടത്താണി (പ്രസിഡണ്ട് ),
റാഷിദ് വെട്ടം (വൈ.പ്രസി.),
ശാഹുൽ ഹമീദ് കാരത്തൂർ (ജനറൽ സെക്രട്ടറി),
അലി പട്ടർ നടക്കാവ് (സെക്രട്ടറി), അബ്ദുറഹിമാൻ വളവന്നൂർ (ട്രഷറർ), അൻവർ കൊടക്കല്ല്, അബ്ദുറഹിമാൻ ആലിൻചുവട് (അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

ജില്ലാ ട്രഷറർ അൻസാരി കോട്ടക്കൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. SDPI തിരൂർ മണ്ഡലം പ്രസിഡണ്ട് ജുബൈർ കല്ലൻ, സെക്രട്ടറി നജീബ് തിരൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. ശാഹുൽ കാരത്തൂർ സ്വാഗതവും റാഷിദ് വെട്ടം നന്ദിയും പറഞ്ഞു.
