Fincat

വിമൻ ഇന്ത്യ മൂവ്മെന്റ് വനിതാ ദിനത്തിൽ ജില്ലയിൽ പത്ത് പ്രമുഖ വനിതകളെ ആദരിച്ചു

1 st paragraph

മലപ്പുറം: 2022 മാർച്ച് 8 വനിതാ ദിനത്തിൽ വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ലയിൽ പ്രമുഖരായ 10 വനിതകളെ ആദരിച്ചു.

ജില്ലാ പ്രസിഡണ്ട് സൽമാ സ്വാലിഹിൻ്റെ
നേതൃത്വത്തിൽ ഈ വർഷത്തെ പത്മശ്രീ അവാർഡ് ജേതാവ് കെ വി . റാബിയയെ അവരുടെ വസതിയിലെത്തി അനുമോദിച്ചു . വൈസ് പ്രസിഡന്റ് സുനിയ സിറാജ്, ജില്ലാ സെക്രട്ടറി റൈഹാന കോട്ടക്കൽ, സൈനബ അലവിക്കുട്ടി എന്നിവർ സന്നിഹിതരായിരുന്നു.

2nd paragraph
പത്മശ്രീ റാബിയയെ വിമൺ ഇന്ത്യ മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി വനിതാ ദിനത്തിൽ ആദരിച്ചപ്പോൾ


കോട്ടക്കൽ മണ്ഡലത്തിൽ ഗിന്നസ് ജേതാവ് ജൗഹറ മെഹറിനെ സൈനബ അലവിക്കുട്ടി യുടെ നേതൃത്വത്തിലും, മഞ്ചേരി മണ്ഡലത്തിൽ വൈകല്യത്തേ മനക്കരുത്ത് കൊണ്ട് അതിജീവിച്ച സക്കരിയ മാഹിനെ സാജിത മജീദ് ഫൈസിയുടെ നേതൃത്വത്തിലും , നിലമ്പൂർ മണ്ഡലത്തിൽ മുൻ ചെയർ പേഴ്സൺ പത്മിനി ഗോപിനാഥിനെ സജ്നയുടെ നേതൃത്വത്തിലും , വേങ്ങര മണ്ഡലത്തിൽ സൈക്കോളജി റാങ്ക് ജേതാവ് കെ കെ അസ്മാബിയെ ആരിഫയുടെ നേതൃത്വത്തിലും , കൊണ്ടോട്ടിയിൽ ഡോക്ടർ ആയിഷാബി യെ റഹ്മത്ത് മുംതാസിന്റെ നേതൃത്വത്തിലും പൊന്നാനി മണ്ഡലത്തിൽ അതിജീവന പാഠം നൽകിയ മാറഞ്ചേരി റുഖിയ യേയും സ്നേഹാദരം നൽകി.

ജില്ലയിൽ വിമൺ ഇന്ത്യ മൂവ്മെന്റ് പ്രവർത്തകർ ഒരുമിച്ചു കൊണ്ട് വനിതാ ദിന പ്രതിജ്ഞയും നിർവഹിച്ചു.